Feb 13th,2011 ,ഒരു sunday


ഈ കഴിഞ്ഞ ദിവസം വളരെ സംഭവബഹുലമായിരുന്നു .!

FEB 13th , 2011 , ഒരു sunday .
കഴിഞ്ഞ ദിവസം,  എടുത്ത കൊറേ photos വെളുപാന്കാലത്ത് തന്നെ അയച്ചു കൊടുത്തേക്കാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്. ആ ഒരു ആവേശത്തിന് രാവിലെ എണീറ്റ്‌ camera PC ‘ല്‍ connect ചെയ്തപ്പോ പാതി ജീവന്‍ പോയി.. Camera  ON ആവുന്നില്ല.  ചില്ലറ പോലും പെറുക്കി വെച്ച് ഉണ്ടാകുന്ന pocket money  ഇത് repair ചെയ്യാന്‍ വേണ്ടി ചെലവാക്കേണ്ടി വരല്ലേ എന്ന്‍ പ്രാര്‍തികാന്‍ തുടങ്ങി.. ഞാന്‍ ഒരു നിരീശ്വര വിശ്വാസി ആയോണ്ടോ എന്തോ, ഒന്നും നടന്നില്ല.! പിന്നെ എല്ലാ ചത്ത electronics സാധനങ്ങളെയും ജീവന്‍ വെപ്പിക്കാനുള്ള  ഒരേയൊരു solution — തലങ്ങും വിലങ്ങും തല്ലുക..! എന്‍റെ camera ഉണര്‍ന്നു! ഒരു 10 -50 photo attach ചെയ്തു, അയച്ചു കൊടുത്തു.
ഇന്നാണ് GATE exam . ആ 1000Rs കൊടുത്തു form വാങ്ങിയതിനു, എന്നെ തന്നെ ശപികാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.  ഒന്നും പഠിച്ചിട്ടില്ല… എന്താ പടിക്കണ്ടതെന്നും  അറീല. ഈ GATE Syllabus ഏഴയലത്ത് പോലും കണ്ട പരിചയം ഇല്ല.. നിങ്ങള്‍ക്ക് ഇപ്പൊ ഉണ്ടാകാവുന്ന ഒരു തെറ്റിധാരണ മാറാന്‍ വേണ്ടി ഞാന്‍ പറയാം: ഇന്ന് രാവിലെ എന്താ ചെയ്തതെന്ന്‍ പോലും ഓര്‍മ നില്‍കാറില്ല എനിക്ക്.. ആ ഞാന്‍ ഈ നാല് കൊല്ലം പഠിച്ചത് വെച്ച് ഒരു exam എഴുതുക എന്ന് പറയുന്നത് ഒരു അതിമോഹം അല്ലെ??
ഇനിയാണ് കഥയുടെ തുടക്കം. GATE എഴുതാന്‍  ഒരു interest ‘ഉം ഇല്ല. എന്നാ പിന്നെ ഒരു half day വെറുതെ എന്തിനാ waste ചെയുന്നെ?? തെണ്ടാന്‍ ഇറങ്ങാം..!!
ഇന്ന് Nithin ‘ന്‍റെ വീട്ടില്‍ ആണ് lunch എന്ന് ഉറപിച്ചു.എന്‍റെ വീട്ടിലെ പണി ഒക്കെ ഒരു വിധം ഒപ്പിച്ചു രാവിലെ തന്നെ ഇറങ്ങി..town ‘ല്‍ prajil ‘ഉം,nelly‘ഉം ഉണ്ടാവും. ഞാന്‍ late ആവണ്ട എന്ന് വിചാരിച് ഓടി എത്തി. പറഞ്ഞ സമയം കഴിഞ്ഞു ഒരു 10min കഴിഞ്ഞാണ് എത്തിയത്..  അതും കഴിഞ്ഞു ഒരു 15min കഴിഞ്ഞപ്പോ prajil , പിന്നെയും ഒരു 15min കഴിഞ്ഞപ്പോ nelly എത്തി. നല്ല best ടീം അല്ലെ??
ഒരു ഓട്ടോ പിടിച്ചു nithin ‘ന്‍റെ വീട്ടില്‍ എത്തി. അവിടെ ചെന്നിരുന്ന്‍ nithin ‘ന്‍റെ അച്ഛന്റെ കത്തിയടി കേട്ടോണ്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല! എല്ലാരും exam ‘ന്‍റെ കാര്യം മറന്നു കാണും.. എന്നാ Exam  മുക്കാം!! ഇങ്ങനെ സന്തോഷം ഉള്ളിലോതിക്കി ഇരികുമ്പോ ആണ് aunty വന്നു  ചോദികുന്നത് “ഇവിടെ ആര്‍ക്കോ എക്സാം എഴുതണം’ന്നു പറഞ്ഞല്ലോ?” എന്‍റെ  എല്ലാ plan ‘ഉം തകര്‍ന്നു!
“ഞാന്‍ എഴുതുനില്ല”
“ഞാന്‍ ഒന്നും പഠിച്ചില്ല “
“Toss ഇട്ടു നോക്കാം”
“നമുക്ക് സിനിമ കാണാന്‍ പോവാം “
ഇതൊക്കെ മാറി മാറി ഞാന്‍ പറഞ്ഞു നോക്കി.. പ്രജില്‍ എന്നെ support ചെയ്തു.. ബാകി എല്ലാരും എഴുതി  നോക്കാന്‍ പറഞ്ഞു .അങ്ങനെ അവിടുന്ന്‍ lunch കഴിച്ചു ഇറങ്ങി. എനിക്ക് kannur Chinmaya Arts and Science കോളേജില്‍ ആണ് centre . എപ്പോഴും തുരുതുരാ ഉണ്ടാവുന്ന കണ്ണൂര്‍ ബസ്‌ ഇപ്പൊ കാണാനില്ല.. അവിടുന്നും ആകെ ഒരു confusion . പോണോ വേണ്ടയോ?? ബസ്‌ വന്നു. കയറി. 2 മണിക്ക് chala എത്തി.  അവിടുന്ന്‍ ഒരു അര കിലോമീറ്റര്‍ നടന്നു കോളേജ്’ല്‍ ഒരു 2 .20  ആയപ്പോ എത്തി. എന്നെ കൊണ്ടാക്കാന്‍ എല്ലാരും ഈ കുന്നു കയറി’ട്ടോ! എന്നിട്ട് അവര്‍ സിനിമയ്ക്ക്‌ പോയി. exam hall  ആണെങ്കില്‍ നടന്നിട്ടും നടന്നിട്ടും എത്താത്ത ഒരിടത്ത്‌. കയറി ഇരുന്നു കറക്കി കുത്തല്‍ തുടങ്ങി. ഒരു 1hr കൊണ്ട് കറക്കി കുത്തി.. ഇനി എന്ത് ചെയ്യും?? പിന്നെ അവിടെ കെടുന്നു , ഞാന്‍ കറുപിച്ച bubbles ‘ല്‍  നിന്ന് ഓരോ shapes കണ്ടുപിടിക്കാന്‍ തുടങ്ങി.. ഒരു കാര്‍ ആയിട്ടും, തുമ്പിക്കൈ നീട്ടി നില്‍കുന്ന ആന ആയിട്ടും , തിരിച്ചു വച്ചപ്പോ giraffe ആയിട്ടും ഒക്കെ തോന്നി..ഇതിനായിരിക്കും നക്ഷത്രം എണ്ണുക എന്ന് പറയുന്നത്. ഇനിയും കെടക്കുന്നു 1hr ! അര മണിക്കൂര്‍ കഴിഞ്ഞു കയറിയ എന്‍റെ അവസ്ത ഇങ്ങനെ, അപ്പൊ ബാകി ഉള്ളവരുടെയോ? 

എങ്ങനെയൊക്കെയോ സമയം കഴിഞ്ഞു കിട്ടി. ഇറങ്ങി നടന്നു. എല്ലാരോടും chala ബസ്‌ സ്റ്റോപ്പില്‍ എത്തിക്കോ, ഞാന്‍ ഇപ്പൊ നടന്നു വരാംന്നു പറഞ്ഞു. ഒരു ആള്‍കൂട്ടത്തിന്റെ ഇടയില്‍ ഞാനും നടന്നു.. എപ്പോഴോ ഞാന്‍ മുന്നില്‍ എത്തി. കുറെ കഴിഞ്ഞപ്പോ ആണ് മനസ്സിലായത്‌.. വഴി തെറ്റി.! നോകുമ്പോ മുന്നില്‍ ഒരു ചെക്കനും കൂടെ സംശയത്തോട്‌ കൂടെ നടക്കുന്നു.. അവന്‍ എല്ലാരോടും “ഇതിലെ പോയാല്‍ ഹൈവേ എത്തില്ലെന്നു ” ചോദികുന്നുണ്ട്.. എല്ലാരും “ആ എത്തും എത്തും ” എന്ന് പറയുന്നുണ്ട്.  “Chala എത്തില്ലേ?” എന്ന് ചോദിച്ചപ്പോഴ പറഞ്ഞത് “ചാള എത്തില്ല.. അത് കോളേജ്’ന്നും വേറെ വഴിയാ, ഇത് ചൊവ്വ എത്തുംന്നു പറഞ്ഞു “
ചൊവ്വയില്‍ എതികൊലാന്‍ എല്ലാരോടും വിളിച്ചു പറഞ്ഞപ്പോ ഒരു ഓട്ടോ കിട്ടി. പിന്നെ തലശ്ശേരിലേക്ക്.. ഇന്നലെ Sea view park ‘ല്‍ കയറി ടിക്കറ്റ്‌ എടുത്തപ്പോ അവരുടെ വക ശകാരം ഉണ്ടാര്‍ന്നു  “ഇവര്‍ എന്നും ഇവിടെ തന്നെ ആണല്ലോ!”   അതോണ്ട ഇന്ന് അവിടെക്കില്ല..പകരം  RFC ‘ല്‍ കയറി. അത് കഴിഞ്ഞു വീട്ടിലേക്ക്..
Advertisements