ഹോ! ഈ പരീക്ഷ!!


ഇന്നലെ s7 ‘ലെ പരീക്ഷ കഴിഞ്ഞു. അപ്പൊ ഇനി വേറെ പണി ഒന്നും ഇല്ല. എന്നാ പിന്നെ ഒരു പരീക്ഷ ദിവസം എന്തൊക്കെ സംഭവിക്കുന്നു എന്ന് എഴുതാന്‍  തീരുമാനിച്ചു. വെറുതെ,.. നിങ്ങള്‍ക്ക് സമയം  ഉണ്ടെങ്കില്‍ വായിച്ചാ മതീന്നെ..!

ബുക്കുകള്‍ ദേ മേശപുറത്തും, കിടക്കയിലും ഒക്കെയായി നിരന്ന്‍ കിടക്കുന്നു. ഇത്രെയും നാളും studyleave ആയിരുന്നു. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം??  ഭയങ്കര മടി. ബുക്ക്‌ എടുത്തു മുന്നില് വെച്ചാല്‍, അപ്പൊ ഉറക്കം വരും. പിന്നെ എങ്ങനെ പഠികാനാ? അല്ലെങ്കിലും അവസാന നിമിഷം പടിക്കുനത് ഒരു രസമാ..! ആ വെപ്രാളത്തില്‍ പഠിച്ചാലേ എന്തെങ്കിലും തലയില്‍ കയറുള്ളൂ.. അതാ ശീലം..
എക്സാം ഹാള്‍’ന്‍റെ പുറത്തു നിന്ന് ഒരു വിധം എന്തെങ്കിലും ഒക്കെ കാട്ടികൂട്ടി കയറും. അറിയാവുന്ന എല്ലാ ദൈവത്തിന്‍റെ പേരും വിളിക്കും. കയറി കഴിഞ്ഞാല്‍ അവിടെ ഇരിക്കുന്ന എല്ലാരുടെയും മുഘഭാവം നോക്കും. ചുറ്റും പഠിപ്പിസ്ട്ടാ..എന്നാലും ഒരു ആശ്വാസം..!
Question paper കയ്യില്‍ കിട്ടി. അതൊന്നു ഓടിച്ചു നോക്കുമ്പോഴല്ലേ..! ഞാന്‍ പഠിച്ചതിന്റെ ഏഴയലത്ത് പോലും വരില്ല ..!
ഇനിയെന്താ? അവിടിരുന്നു വായിനോക്കുക.. എക്സാം ഹാള്‍’ന്‍റെ  രൂപ ഭംഗി , പിന്നെ invigilator ‘ന്‍റെ സാരീടെ ഡിസൈന്‍.. അതാണ്‌ നമ്മുടെ മെയിന്‍ പണി..!
അടുത്തുള്ള പിള്ളേരെ വായിനോക്കലാണ് അടുത്ത പണി.. പലര്‍ക്കും പല expressions . ചിലരുണ്ടാവും കേട്ടോ എന്നെ പോലെ..! ശൂന്യതയിലേക്ക് നോക്കി, എങ്ങനെ ഞാന്‍ ഈ അവസ്ഥയില്‍  എത്തി എന്ന് ആലോച്ചികുന്നവര്‍.. പിന്നെ ചില പിള്ളേര് മത്സരിച്ചു എക്സ്ട്രാ sheet വാങ്ങുനുണ്ടാവും…എന്താണാവോ ഈ എഴുതുന്നത്‌ ? ഇന്നലെ കണ്ട വല്ല സിനിമ കഥ ആയിരിക്കും.!
ചില കുട്ടികള്‍ക്ക് ഒരു കള്ളലക്ഷണം. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ..! bit ..! shirt’ന്നും shoe ‘ല്‍ന്നും ഒക്കെ വളരെ സൂക്ഷിച്ചു bit എടുക്കുന്നു. ധൈര്യം സമ്മതിക്കണം..!
അങ്ങനെ 3 hours കഴിഞ്ഞു.! പുറത്തിറങ്ങിയാല്‍ ചത്ത കൊഴിടെ ജാതകം നോക്കുന്നവരുടെ കൂടെ ഞാനും കൂടും.
ഇനി എല്ലാം പേപ്പര്‍ കറക്റ്റ് ചെയ്യുന്ന ആളുടെ കയ്യിലാ.. അയാള്‍ക്ക്‌ ഇനി അങ്ങോട്ടുള്ള ദിവസങ്ങള്‍ സന്തോഷമുള്ള ദിവസങ്ങള്‍ ആയിരിക്കണേ..!
ഇനിയുള്ള ദിവസങ്ങള്‍ അയാളുടെ നല്ല ബുദ്ധിക്കു വേണ്ടി പ്രാര്‍ഥിക്കാം !!
Advertisements

5 responses to “ഹോ! ഈ പരീക്ഷ!!

    • CUSAT അല്ലെ.. അതുകൊണ്ട് marks പ്രവചിക്കാന്‍ ഇത്തിരി വിഷമമാ..! പിന്നെ വെറുതെ ജാതകം നോക്കി ഇരുന്നിട്ട് കാര്യം ഇല്ലലോ..!

  1. Pingback: One-O-One « Being ME

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s