നാലു വര്‍ഷത്തിനു മുന്‍പ് :
+2 കഴിഞ്ഞു. സ്കൂള്‍ ജീവിതം അടിച്ചുപൊളിച്ചു മതിയായില്ല . അതിനു മുന്നേ എല്ലാം തീര്‍ന്നു . ഇനിയെന്ത് ചെയ്യുംന്ന് ഒരു ഐഡിയയും ഇല്ല .
മക്കളെ ഡോക്ടറും engineer’ഉം ആക്കുന്നത് ഒരു ട്രെന്‍ഡ് ആയിരുന്നല്ലോ . ഏട്ടന് എഞ്ചിനീയര്‍ . അനിയത്തി ഡോക്ടര്‍ . ആഹ ..! പറയാന്‍ തന്നെ എന്തൊരു അഭിമാനം ..!
എതായാലും എനിക്ക് ഒരു ഐഡിയ ഇല്ലാത്തോണ്ട് ഞാനും തീരുമാനിച്ചു – ഡോക്ടര്‍ or എഞ്ചിനീയര്‍ .
Entrance എഴുതണം . അതിന്റെ ഇടയില്‍ ഒരു തീരുമാനം എടുക്കാം . ഡോക്ടര്‍ ആയാല്‍ കൊറേ മരുന്നിന്റെ പേരൊക്കെ ഓര്‍ത്ത് വെക്കണ്ടേ . അതൊന്നും വേണ്ട .
എഞ്ചിനീയറിംഗ് എന്താന്ന് പോലും അറീല . എന്നാ പിന്നെ അറിയാത്ത കാര്യം പഠിക്കാം .!
അങ്ങനെ എങ്ങിനീരിങ്ങിനു ചേര്‍ന്നു . ആദ്യമൊക്കെ ഭയങ്കര രസമായിരുന്നു കേട്ടോ ..കൊറേ പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചു . പിന്നെ അല്ലെ exam , assignment , lab , project ..! ഹോ എന്തൊക്കെയ ..!
കുറച്ച നല്ല കാര്യങ്ങളും ഇതിന്റെ ഇടയില്‍ നടക്കുന്നുണ്ട് കേട്ടോ ..കൊറേ ഫ്രെണ്ട്സിനെ കിട്ടി . പിന്നെ കോളേജ് വിട്ട വീട്ടില്‍ വന്നാല്‍ google talk ല്‍ കൊറേ friends ഓണ്‍ലൈന്‍ ഉണ്ടാവും ..പിന്നെ orkut.[അപ്പൊ facebook boring ആയിരുന്നു ട്ടോ .!]
പിന്നെ college fest! ഒരുങ്ങി കെട്ടി പോവാന്‍ ഇതിലും നല്ല അവസരം വേറെ കിട്ടാനുണ്ടോ .!
ഇങ്ങനെ അടിച്ചുപോളിച്ചും ടെന്‍ഷന്‍ അടിച്ചും ഒക്കെ ഇപ്പൊ നാല് വര്‍ഷം തീരാറായി .
ഇപ്പോഴും engineering എന്താണെന്ന ഒരു clue ഇല്ല .
പിന്നെ engineer ആയാല്‍ എന്താ ചെയ്യണ്ടതെന്നും ഒരു പിടി ഇല്ല ..
അന്നത്തെ പോലെ തന്നെ ഇന്നും ഒരു ചോദ്യമേ ഉള്ളു ..
ഇനിയെന്ത് ??
Advertisements
Pingback: Tweets that mention Clueless « The Boring Blog..! -- Topsy.com
ഇന്ദു..
നന്നായിട്ടുണ്ട്.
😀
Thanks B-) 🙂
Wha! Loved the presentation style!! 🙂 Keep on writing.. 😉
thank u shazz 🙂