Chumma Oru Katha


ഈ കഥയിലെ നായകനും  നായികയും നിങ്ങള്‍ വിചാരിക്കുന്ന പോലെ മനുഷ്യന്മാര്‍ അല്ല. എന്റെ വീട്ടിലെ കോഴികളുടെ  കഥയാണിത്. എല്ലാരേയും വഴിയെ പരിചയപെടാം.

നായകന്‍

പേര്‍  കണ്ണന്‍ . ആള്‍ സുന്ദരന്‍ അല്ലെ? അവന്റെ പേര്‍ കണ്ണന്‍ എന്നിടാന്‍ കാരണം ഉണ്ട് . ആരുടേയും കണ്ണ്‍ കുത്തി പൊട്ടിക്കും എന്ന അഹംഭാവം  അവന് ഇപ്പോഴും ഉണ്ട്.

നായിക

ഈ കഥയില്‍ നായിക ഒന്നല്ല. രണ്ടാണേ.. കറുമ്പിയും കുഞ്ഞുവും.

ഈ രണ്ട് പേരെയും കണ്ണന്‍ ഒരു പോലെയാ കൊണ്ട് നടക്കുന്നത്. അതെങ്ങനെ ആണെന്ന്‍ അവനോടെ ചോദിക്കണം. കറുമ്പിക്കും കുഞ്ഞുനും തമ്മില്‍ ദേഷ്യം ഒന്നും ഇല്ല.. എന്നാലും ഇടയ്ക്ക് കുഞ്ഞുന് ഇത്തിരി കുശുംബ് വരുമ്പോ കറുമ്പിനെ കൊത്തും.

വില്ലന്‍

ഏതൊരു കഥയ്ക്കും ഒരു വില്ലന്‍ ഉണ്ടാവുമല്ലോ. ഇവിടെയും ഉണ്ടൊരു വില്ലന്‍. പേര് അച്ചു .  അവന് ചേരാത്ത  പേരല്ലേ..? ഏതായാലും സ്വഭാവം നോകീട്ടല്ലല്ലോ പേരിടുന്നത്.

കറുമ്പി’യും കുഞ്ഞു’വും എപ്പോഴും കണ്ണന്റെ കൂടെ നടക്കുന്നത് കാണുമ്പോ അവന്  സങ്കടം വരും. പിന്നെ അത് ദേഷ്യമായി.

കണ്ണനോട് ഉള്ള ദേഷ്യം കാരണം അച്ചു ഒരു ദിവസം ഒരു തീരുമാനം എടുത്തു.കണ്ണനെ തട്ടുക. കാത്തിരുന്ന ആ ദിവസം എത്തി. എല്ലാം ഒത്തുവന്നപ്പോ അച്ചു ചീറി പാഞ് കണ്ണന്റെ  അടുത്ത് എത്തി.

എല്ലാ സിനിമയിലും കാണുന്ന പോലെ കുറെ dialogues. എല്ലാം കഴിഞ് കടുത്ത പോര്.

ഇവിടെ ആണ് കഥയില്‍ ഒരു twist. വീട്ടുകാരുടെ  entry. ഒരു വീട്ടില്‍ രണ്ട് പൂവന്മാര്‍ ഒത്തു പോവില്ല എന്നാ സത്യം ഞങ്ങള്‍ മനസ്സിലാക്കി . ഒരു solution മാത്രേ ഉള്ളു. ഒന്നിനെ വില്‍ക്കുക.. പക്ഷെ ആരെ??

ആലോചിച് ഒരു തീരുമാനം എടുത്തു. ആരെ ആദ്യം പിടിക്കാന്‍ കിട്ടുന്നുവോ അതിനെ..  ഒരു പൂവന്‍ കോഴിയെ വില്‍ക്കാനുണ്ടെന്ന വാര്‍ത്ത അപ്പോഴേക്കും പാറക്കെട്ട് ദേശം മുഴുവനും അറിഞ്ഞു. ആള്‍ക്കാരും എത്തി തുടങ്ങി. ആ കൂട്ടത്തില്‍ ഒരാള്‍ക്ക് ഒരു പൂവന്‍ കോഴിയെ വളര്‍ത്താന്‍ വേണം പോലും. ഇത് വരെ വന്നവര്‍ക്ക് കറി വെച്ച് ശാപിടാന്‍  ആണെന്ന്‍ പറയണ്ടല്ലോ അല്ലെ.. അയാള്‍ക്ക് കൊറേ പെടക്കൊഴി ഉണ്ടെന്നും ഒരു നല്ല പൂവന്‍ കോഴിയെ വേണമെന്നും പറഞ്ഞു. അങ്ങനെ അയാള്‍ക്ക്  കോഴിയെ കൊടുക്കാന്‍ തീരുമാനിച്ചു.

അവിടെയാണ് എന്‍റെ entry. ഞാന്‍ ഇറങ്ങി. കോഴിയെ പിടിക്കാന്‍. ആദ്യം കിട്ടിയത് അചൂനെ . അതെ നമ്മുടെ വില്ലന്‍. അവന്‍റെ ഒരു ഭാഗ്യം.  ഒന്നും രണ്ടും അല്ല. പത്തിരുപത് പെടകൊഴിടെ ഇടയിലേക്കാ അവന് പോകുന്നെ.. ഇനി അവിടെ അവന് വില്ലന്‍ ആവണ്ടല്ലോ..

അവനിപ്പോഴും അവിടെ സുഖം ആയിട്ട് കഴിയിനുണ്ടാവും. ഇവിടെ ഏതായാലും ബാക്കി എല്ലാര്‍ക്കും സുഖം…

Popularity: 4% [?]

Advertisements

3 responses to “Chumma Oru Katha

  1. Pingback: Dedicated to Kunju « Being ME

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s